കേസിന്റെ ആവശ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികള്‍ക്ക് ഫോണ്‍കോള്‍ വിശദാംശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കുന്നു. വിവിധ കേസുകളിലെ ഫോണ്‍ വിളികള്‍ പുറത്തുവരുന്നത് നിരന്തരം വിവാദങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാതലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നീക്കം. രാജ്യത്ത് നിലനില്‍ക്കുന്ന ടെലഗ്രാഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ടെലഗ്രാഫ് നിയമത്തില്‍ 16 ഭേദഗതികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്ക് ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര സെക്രട്ടറിമാരുടെ അനുമതി വേണം എന്നതാണ് പ്രധാന നിര്‍ദേശം. സംസ്ഥാനങ്ങളിലെ കേസുകളില്‍ സംസ്ഥാന [...]
The post ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പുതിയ മാര്‍ഗരേഖ appeared first on DC Books.