ലണ്ടനില്‍ ഒരു ഡിന്നര്‍ സെറ്റ് ലേലത്തില്‍ പോയത് 17.64 കോടി രൂപയ്ക്കാണ്.പാടല്യ മഹാരാജാവായിരുന്ന ഭൂപീന്ദര്‍ സിംഗിന്റെ വെള്ളി പൂശിയ ഡിന്നര്‍ സെറ്റാണ് ഈ മോഹവിലയ്ക്ക് ലേലത്തില്‍ പോയത്.ലണ്ടനിലെ ക്രീസ്റ്റീസ് ലേല സ്ഥാപനമാണ് ഒരു നൂറ്റാണ് പഴക്കമുള്ള ഡിന്നര്‍ സെറ്റ് ലേലത്തില്‍ വച്ചത്. 1922ല്‍ പാടല്യ സന്ദര്‍ശിച്ച അന്നത്തെ വെയില്‍സ് രാജകുമാരന്‍ എഡ്വേഡ് എട്ടാമനുവേണ്ടിയാണ് പാടല്യ രാജാവ് 500 കിലോഗ്രാം വരുന്ന ഡിന്നര്‍ സെറ്റ് നിര്‍മ്മിച്ചത്. പ്ലേറ്റുകളും കപ്പുകളും ഫോര്‍ക്കുകളും കത്തികളുമൊക്കെയായി 1400 ഇനങ്ങള്‍ അടങ്ങുന്നതാണ് ഡിന്നര്‍ സെറ്റ്. [...]
The post രാജാവിന്റെ അത്താഴപാത്രങ്ങള്‍ക്ക് വില 17 കോടി appeared first on DC Books.