മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി. മുഗല്‍ സാമ്രാജ്യത്തോട് പോരടിച്ച് മറാഠ സാമ്രാജ്യം കെട്ടിപ്പെടുത്ത ശിവാജിയുടെ ജീവിത കഥപറയുന്ന പുസ്തകമാണ് Shivaji. മുഗളരുമായുള്ള നിരന്തര യുദ്ധത്തെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ഒരു പ്രാദേശിക വിഭാഗമാണ് മറാഠകള്‍ . ദേശ്മുഖ് എന്ന യുദ്ധവീരന്മാരുടെ കുടുംബങ്ങളുടെ സഹായത്തോടെയാണ് ഛത്രപതി ശിവാജി മറാഠാ സാമ്രാജ്യം സ്ഥാപിച്ചത്. മേഖലയിലെ മുഗള്‍ സ്വാധീനത്തെ വെല്ലുവിളിച്ച് മറാഠാ സാമ്രാജ്യം സ്ഥാപിച്ചതിലൂടെ ചരിത്രത്തില്‍ ഒരു ഏട് എഴുതിച്ചേര്‍ക്കുകയായിരുന്നു ശിവാജി. മറാഠകളുടെ വികാരമായ ശിവാജിയെക്കുറിച്ച് മാംഗോ ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ പുനരാഖ്യാനം [...]
The post ഛത്രപതി ശിവാജി കഥ appeared first on DC Books.