പങ്കാളിത്ത പെണ്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഇടതുപക്ഷ സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കണ്ടന്ന് സര്‍ക്കാര്‍ തീരുമാനം. സമരക്കാര്‍ സര്‍ക്കാരിനെ സമീപിച്ചാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയറായാല്‍ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരത്തിനു മുമ്പ് സംഘടനകളുമായി രണ്ടു തവണ ചര്‍ച്ച നടത്തിയതാണ്. ഒത്തുതീര്‍പ്പിന്റെ പാതയിലേക്കില്ല എന്നു തീരുമാനിച്ച മന്ത്രിസഭായോഗം സമരത്തെ കൂടുതല്‍ കര്‍ശനമായി നേരിടാനും തീരുമാനിച്ചു.
↧