പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ യു. എ. ഖാദറിന്റെ യാത്രാവിവരണമാണ് ഓര്‍മ്മകളുടെ പഗോഡ. എന്നാല്‍ കേവലം യാത്രാവിവരണം എന്നു പറയുന്നതിനുമപ്പുറം അദ്ദേഹം തന്റെ ജന്മനാടായ ബര്‍മ്മയിലേക്കുള്ള യാത്രയാണ് ഈ ലഘുഗ്രന്ഥത്തിലൂടെ വിവക്കുന്നത്. ബര്‍മയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ച ഖാദര്‍ ഏഴാമത്തെ വയസ്സിലാണ് കേരളത്തിലേക്ക് എത്തിയത്. ഡോ പി. കെ. തിലക് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘ഉദ്വേഗപൂര്‍ണമായ ഒരു യാത്രയാണ് ഇത്. ഭാര്യയും മകനും മകളും പേരക്കുട്ടിയും അദ്ദേഹത്തെ അനുഗമിച്ചു. മ്യാന്‍മറില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ മകന്റെ ബിസിനസ്സ് സുഹൃത്തായ മുഹ്‌യുദ്ദീന്‍ [...]
↧