പുസ്തകങ്ങളും പേനകളുമാണ് ഏറ്റവും ശക്തിയുള്ള ആയുധങ്ങളെന്ന് മലാലാ യൂസഫ്‌സായ്. ഒരു കുട്ടിക്ക്, ഒരധ്യാപകന്, പേനയ്ക്ക്, പുസ്തകത്തിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും. വിദ്യാഭ്യാസമാണ് തീവ്രവാദത്തിനെതിരെയുള്ള ഒരേയൊരു പോംവഴി. തോക്കുകള്‍ക്ക് പകരം പുസ്തകങ്ങളും പേനകളും കരങ്ങളിലേന്താമെന്ന ആഹ്വാനത്തോടെ മലാല തന്റെ വാഗ്‌ധോരണി തുടരുമ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികളടങ്ങിയ സദസ്സ് ആവേശപൂര്‍വം കരഘോഷം മുഴക്കി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുമ്പോഴാണ് മലാല ഇങ്ങനെ പ്രതികരിച്ചത്. താലിബാന്‍ തീവ്രവാദികളുടെ മക്കള്‍ക്കടക്കം വിദ്യാഭ്യാസം പകര്‍ന്ന് നല്‍കാന്‍ ശ്രമിക്കുമെന്ന് മലാല പ്രഖ്യാപിച്ചു. ഇതുപോലെയുള്ള പാഠങ്ങളാണ് മുഹമ്മദ് നബിയില്‍ നിന്നും [...]
The post പുസ്തകവും പേനയും ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍ : മലാല appeared first on DC Books.