താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെപിസിസി പ്രസിഡന്റായി തുടരാണു തന്റെ നിലപാടെന്നും മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ തന്നെ പരിഗണിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. ക്ഷണമുണ്ടെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഡല്‍ഹിയിലേക്ക് പോകുന്നിലെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
The post മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല appeared first on DC Books.