മലയാളസിനിമാതാരങ്ങള്‍ ഒറ്റയടിക്ക് ലക്ഷങ്ങളാണ് പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ ബോളീവുഡില്‍ അത് കോടികളാണ്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രതിഫല വര്‍ദ്ധനവിലൂടെയാണ് മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ സഞ്ജയ്ദത്ത് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ദിവസവേതനം ഇരട്ടിയിലധികമാണ് കൂടാന്‍ പോകുന്നത്. 40 രൂപയില്‍നിന്ന് അത് 90 ആയി വര്‍ദ്ധിക്കാന്‍ പോകുന്നു! മഹാരാഷ്ട്രയിലെ ജയിലുകളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് 40 രൂപയും മറ്റുള്ളവര്‍ക്ക് 35, 25 വീതമാണ് നല്‍കി വന്നിരുന്നത്. അത് യഥാക്രമം 90. 80,70 എന്നിങ്ങനെയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മഹാരാഷ്ട്ര ആഭ്യന്തര [...]
The post സഞ്ജയ് ദത്തിന്റെ പ്രതിഫലം വര്‍ദ്ധിക്കും: ദിവസം 90 രൂപ! appeared first on DC Books.