ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2012ലെ ഓടക്കുഴല്‍ പുരസ്‌കാരം സേതുവിന്‍റെ മറുപിറവി എന്ന എന്ന നോവലിന്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജി ശങ്കരക്കുറുപ്പിന്റെ 36ാം ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളത്തു നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. എം അച്ചുതന്‍ അറിയിച്ചു. ചരിത്രവും കഥയും ഭാവനയും സമകാലിക സംഭവങ്ങളും ഇഴചേര്‍ത്ത് സേതു രചിച്ച മറുപിറവി സ്വന്തം ദേശത്തിന്റെ സ്വത്ത്വ സംസ്‌കാരങ്ങള്‍ തേടിയുള്ള ഒരു നോവലിസ്റ്റിന്റെ യാത്രയാണ്. ഒരു നോവലിനുള്ളില്‍ തന്നെ മറ്റൊരു നോവല്‍ [...]
↧