പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ധന്യജീവിതം എണ്‍പതിന്റെ നിറവിലും തിരക്കിലാണ്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴാം വരവിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാമൂഴം എന്ന സ്വപ്നസിനിമയുടെ രചനാലോകത്താണ്. സാഹിത്യത്തിലും സിനിമയിലും ഇനിയുമേറെ വിസ്മയങ്ങള്‍ നമുക്കായ് ഒരുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. പുറംലോകം അധികം അറിഞ്ഞിട്ടില്ലാത്ത എംടിയുടെ പത്രാധിപ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പത്രാധിപര്‍ [...]
The post എണ്‍പതിന്റെ നിറവില്‍ എംടി appeared first on DC Books.