ദേ പോയി, ദാ വന്നു എന്നു പറയുന്ന വേഗതയില്‍ ഒരു സിനിമകൂടി പൂര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍ വി.കെ.പ്രകാശ്. മീരാ ജാസ്മിനെയും മൈഥിലിയേയും പ്രധാന കഥാപാത്രങ്ങളാക്കിയാക്കിയായിരുന്നു മഴനീര്‍ തുള്ളികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം. കേരളത്തിലെ ഇടവപ്പാതിയും ചിത്രത്തിലെ ഒരു മുഖ്യകഥാപാത്രമായതിനാലാണ് മഴ ഒട്ടും കളയാതെ വി.കെ.പി ക്യാമറയിലാക്കിയത്. കോഴിക്കോട് ജില്ലാ കളക്ടറും പ്രശസ്ത സാഹിത്യകാരനുമായ കെ.വി.മോഹന്‍ കുമാറിന്റെ നോവലിന്റെ ആസ്പദമാക്കിയാണ് മഴനീര്‍തുള്ളികള്‍ ഒരുങ്ങുന്നത്. മീരാ ജാസ്മിന്‍ ചിത്രത്തിലുണ്ടാവുമെന്നും ഇല്ലെന്നും ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് നിശബ്ദമായി വന്ന് മീര അഭിനയിച്ചു മടങ്ങിയത്. [...]
The post വി.കെ.പ്രകാശിന്റെ മഴനീര്‍തുള്ളികള്‍ പൂര്‍ത്തിയായി appeared first on DC Books.