മണിച്ചിത്രത്താഴിന്റെ തുടര്‍ച്ചയായി എത്തുന്ന ഗീതാഞ്ജലിയില്‍ മോഹന്‍ലാലിനു നായികയില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. മണിച്ചിത്രത്താഴില്‍ ഇടവേള വരെ നകുലന്റെയും ഗംഗയുടെയും കഥ പറഞ്ഞതുപോലെ രണ്ട് കമിതാക്കളുടെ കഥ ഗീതാഞ്ജലിയില്‍ ഇതള്‍ വിരിയും. ഇടവേളയ്ക്ക് തൊട്ടുമുമ്പായി ഡോക്ടര്‍ സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രമെത്തും. കമിതാക്കളായി വേഷമിടുന്നത് കീര്‍ത്തിയും നിഷാനുമാണ്. ശ്യാമപ്രസാദിന്റെ ഋതുവിലൂടെ അരങ്ങേറിയ നിഷാന്‍ ശ്രദ്ധേയനായത് ഈ അടുത്ത കാലത്തിലൂടെയാണ്. തുടര്‍ന്ന് നായകവേഷം കൈകാര്യം ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ നിഷാന് ഓക്‌സിജന്‍ തന്നെയാണീ കേന്ദ്ര കഥാപാത്രം എന്ന കാര്യത്തില്‍ [...]
The post ഗീതാഞ്ജലിയില്‍ ലാലിന് നായികയില്ല: നിഷാന് മികച്ച വേഷം appeared first on DC Books.