പാലിന്റെ കവറില്‍ ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതുന്നത് നിര്‍ത്തണമെന്ന് മില്‍മയോട് ഹൈക്കോടതി. മില്‍മ പാല്‍പ്പൊടി ചേര്‍ത്താണ് പാല്‍ വിപണിയില്‍ എത്തിക്കുന്നത്. അതിനാല്‍ തന്നെ ഫ്രഷ് ആന്റ് പ്യുവര്‍ എന്നെഴുതുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ജൂലൈ 22നകം വിഷയത്തില്‍ തീരുമാനമറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മില്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് പ്രതികരിച്ചു.
The post കവറില്‍ മാത്രം ഫ്രഷ് ആന്റ് പ്യുവറാകണ്ടെന്ന് മില്‍മയോട് ഹൈക്കോടതി appeared first on DC Books.