ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയില്‍ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദമാണ് വിജയലക്ഷ്മിയുടേത്. മുപ്പത്താറു വര്‍ഷം പിന്നിട്ട് തുടരുന്ന സാഹിത്യ സപര്യയില്‍ സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം പ്രധാന പുരസ്‌കാരങ്ങളെല്ലാം വിജയലക്ഷ്മിയെ തേടിയെത്തി. തുടരുന്ന ശൃംഖലയിലെ പുതിയ കണ്ണിയായാണ് വിജയലക്ഷ്മിയുടെ കവിതകള്‍ എന്ന കൃതിയ്ക്ക് 2013ലെ ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം ലഭിച്ചത്. 1980 മുതല്‍ 2010 വരെ വിജയലക്ഷ്മി രചിച്ച കവിതകളുടെ സമാഹാരമാണ് വിജയലക്ഷ്മിയുടെ കവിതകള്‍ . പ്രശസ്തമായ ഇരുനൂറോളം കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയലക്ഷ്മിയുടെ [...]
The post വിജയലക്ഷ്മിയുടെ കവിതകള്‍ക്ക് പുതിയ പതിപ്പ് appeared first on DC Books.