കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കില്ലെന്ന നിലപാട് ഇടതുമുന്നണി പുനപരിശോധിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. പുതിയ സാഹചര്യത്തില്‍ നിലപാട് മാറ്റുന്ന കാര്യം മുന്നണി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യം വരുമ്പോള്‍ അഭിപ്രായം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ പ്രശ്‌നത്തില്‍ നടക്കുന്ന ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഏറിവരികയാണ്. ആഭ്യന്തര പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ താഴെ വീഴുകയാണെങ്കില്‍ ഇടതു മുന്നണി ഉചിതമായ തീരുമാനമെടുക്കും. [...]
The post സര്‍ക്കാരിനെ താഴെയിറക്കില്ലെന്ന നിലപാട് പുനപരിശോധിക്കും: രാമചന്ദ്രന്‍പിള്ള appeared first on DC Books.