നാനാമേഖലകളില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഭാരതം ചരിത്രത്തിന്റെ കാര്യത്തില്‍ തീര്‍ത്തും ഉദാസീനത പുലര്‍ത്തി. ശാസ്ത്രീയമായി രേഖപ്പെടുത്താതിരുന്ന പലയിടങ്ങളിലും കെട്ടുകഥകള്‍ സ്ഥാനം പിടിച്ചു. അത് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്നത് സ്വാഭാവികം. ചരിത്രത്തിന്റെ അപര്യാപ്തത ഇരുപതാം നൂറ്റാണ്ടിന്റെ കലയായ ചലച്ചിത്രത്തെവരെ ബാധിച്ചിട്ടുണ്ട്. സിനിമയുടെ ഉത്ഭവത്തിനുശേഷം ഹ്രസ്വകാലമേ പിന്നിട്ടുള്ളെങ്കിലും ചരിത്രം കൈപ്പിടിയില്‍നിന്ന് വഴുതിപ്പോകുകയായിരുന്നു. പല വാക്കുകളും വാചകങ്ങളും നഷ്ടപ്പെട്ട ഒരു പ്രബന്ധം പോലെയായിരുന്നു സിനിമാചരിത്രം. വിട്ടുപോയതൊക്കെ കണ്ടെത്തി യഥാസ്ഥാനത്ത് വിളക്കിച്ചേര്‍ത്ത് ചരിത്രത്തെ പുനസ്ഥാപിച്ച വ്യക്തികളില്‍ പ്രഥമ സ്ഥാനത്തായിരുന്നു ചേലങ്ങാട്ടു ഗോപാലകൃഷ്ണന്‍ . [...]
The post സിനിമയെ അറിയാന്‍ ഒരു ചരിത്ര പുസ്തകം appeared first on DC Books.