മലകളും കാടുകളും പുഴകളും പുല്‍ത്തകിടികളും ധാരാളമുള്ള മനോഹരമായ ഒരു നാട്ടിലാണ് അവന്‍ ജനിച്ചത്. ജനിച്ചപ്പോള്‍ത്തന്നെ പുറത്തൊരു കൂനുണ്ടായിരുന്നു. അതുകൊണ്ട് നല്ലതുപോലെ നിവര്‍ന്നു നടക്കാന്‍ വയ്യാ. മുതുക് അല്പം വളഞ്ഞിരുന്നു, കനമുള്ള ചാക്ക് പുറത്തേറ്റിയാലെന്നപോലെ. എല്ലാവരും അവനെ വിളിച്ചു: ‘കുഞ്ഞിക്കൂനന്‍!’ പുറത്തൊരു കൂനുമായി ജനിച്ച കുഞ്ഞിക്കൂനന്റെ കഥയാണ് പി നരേന്ദ്രനാഥ് രചിച്ച കുഞ്ഞിക്കൂനന്‍ . മലയാള ബാലസാഹിത്യത്തിലെ തിളക്കമുള്ള അധ്യായമായ കുഞ്ഞിക്കൂനന്റെ പത്തൊന്‍പതാമത് പതിപ്പ് പുറത്തിറങ്ങി. 1965ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡിസി പതിപ്പ് പുറത്തിറങ്ങുന്നത് 1980ലാണ്. കുഞ്ഞിക്കൂനന്റെ അമ്മ, [...]
The post തലമുറകള്‍ നെഞ്ചിലേറ്റിയ കൂനന്റെ കഥ appeared first on DC Books.