ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു. ലാവലിന്‍ കമ്പനിയെയും പ്രതിനിധി ക്ലോസ് ട്രെന്‍ഡലിനെയും ഒഴിവാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി. ലാവലിന്‍ പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ കേസ് അനന്തമായി നീണ്ടുപോകുന്നതായും അതിനാല്‍ കുറ്റപത്രം വിഭജിക്കണമെന്നും വ്യക്തമാക്കി പിണറായി വിജയന് നല്കിയ ഹര്‍ജിയിലാണ് കേസ് വിഭജിക്കാന്‍ കോടതി നിര്‍ദേശിച്ചത്. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തിന്മേല് ഒഴിവാക്കല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ജൂലൈ 31വരെ കോടതി സമയം നല്കി
The post ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു appeared first on DC Books.