‘മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേര്‍തിരിവ് സ്വാര്‍ത്ഥന്‍മാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേല്‍ജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീര്‍ക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സില്‍ അഹങ്കാരവും ദുരഭിമാനവും വര്‍ദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.’ ലോകജനതക്കു തന്നെ മാര്‍ഗ്ഗദര്‍ശകങ്ങളായ ഇത്തരം നൂറുകണക്കിന് പ്രബോധനങ്ങള്‍ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീര്‍ന്ന ശ്രീനാരായഗുരുദേവന്റെ ജീവിത ദര്‍ശനങ്ങള്‍ ഇനി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് എല്ലാ ഭാരതീയരിലും എത്തും. [...]
The post ശ്രീനാരായണഗുരുവിന്റെ ജീവിതം എല്ലാ ഇന്ത്യന്‍ ഭാഷകളിലും appeared first on DC Books.