ഇത് കുറേ കേട്ടതാ എന്നു പറഞ്ഞ് ചിരിച്ചുതള്ളാന്‍ വരട്ടെ. മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലും ഇളയ ദളപതി വിജയ്‌യും ഇത്തവണ തീര്‍ച്ചയായും ഒരുമിക്കുമെന്നു തന്നെയാണ് കോളീവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംവിധായകന്‍ നേശന്‍ പറഞ്ഞ കഥ രണ്ടു താരങ്ങള്‍ക്കും ‘ക്ഷ’ പിടിച്ചെന്നാണ് നിര്‍മ്മാതാവ് ആര്‍ ബി ചൗധരി അറിയിച്ചത്. അങ്ങനെയാണെങ്കില്‍ ആ മഹാസംഗമം 2013ല്‍ ഉണ്ടാവും. ജില്ല എന്നു പേരിട്ടിരിക്കുന്ന മോഹന്‍ലാല്‍, വിജയ് ചിത്രത്തില്‍ കാജല്‍ അഗര്‍വാളാവും നായികയായി എത്തുന്നത്. ലാലും വിജയ്‌യും ഒരുമിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് [...]
↧