തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ഇളയ ദളപതി വിജയ്‌യുടെ മുരുകദോസ് ചിത്രം തുപ്പാക്കി നേടിയത് നൂറുകോടിയിലധികം രൂപ! മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശത്തെയും കളക്ഷനും, സാറ്റലൈറ്റ് വീഡിയോ അവകാശങ്ങളും കൂട്ടിയാല്‍ തുക 250 കോടിയടുക്കുമെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. ഇതിനുമുമ്പ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് മാത്രം സ്വന്തമാക്കിയിരുന്ന നേട്ടം കരസ്ഥമാക്കിയതോടെ വിജയ് രണ്ടാം സ്ഥാനത്താണെന്ന് ആരാധകര്‍ അവകാശപ്പെടുന്നു കഴിഞ്ഞ നവംബര്‍ ഒമ്പതിന് ദീപാവലി ചിത്രമായാണ് തുപ്പാക്കി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. കാജല്‍ അഗര്‍ വാള്‍ നായികയായ ചിത്രത്തില്‍ മലയാളത്തിന്റെ ജയറാമിനുമുണ്ടായിരുന്നു [...]
↧