അബുദാബി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലായി ആര്‍ ഉണ്ണിമാധവന്റെ ശിരസിയും മികച്ച കവിതാ സമാഹാരമായി വി.ജി.തമ്പിയുടെ നഗ്നനും മികച്ച ആത്മകഥയായി ലോനപ്പന്‍ നമ്പാടന്റെ സഞ്ചരിക്കുന്ന വിശ്വാസിയും തിരഞ്ഞെടുത്തു. മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സ് ആണ്. വിചിത്രമായ ജീവിതച്ചുറ്റുപാടുകളോടു കൂടിയ വടക്കേ മലബാറിലെ ഒരു നമ്പൂതിരിഗൃഹത്തില്‍നിന്ന് ഉത്തര കര്‍ണ്ണാടകയിലെ സിര്‍സിയിലേക്ക് കല്യാണം കഴിച്ചയയ്ക്കപ്പെട്ട സഹോദരിയെ തേടിചെല്ലുന്ന അനിയന്റെ കഥയാണ് ശിരസി പറയുന്നത്. പൂര്‍വകാല ജീവിതത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കാന്‍ [...]
The post ശക്തി അവാര്‍ഡ് ശിരസിയ്ക്കും നഗ്നനും വിശ്വാസിക്കും appeared first on DC Books.