നിരണത്ത് കണ്ണശ്ശ കവികളുടെ യുദ്ധകാണ്ഡം സഹിതമുള്ള സമ്പൂര്‍ണ കണ്ണശ്ശ രാമായണത്തിന്റെ പ്രഥമ പതിപ്പ് ജൂലൈ 19ന് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു സമര്‍പ്പിക്കും. വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് ഏറ്റുവാങ്ങും. എംജി സര്‍വകലാശാലയിലെ കണ്ണശ്ശ ചെയര്‍ അലങ്കരിക്കുന്ന പ്രഫ. പുതുശേരി രാമചന്ദ്രനാണ് താളിയോലകളില്‍ നിന്നു കണ്ണശ്ശ രാമായണത്തിലെ യുദ്ധകാണ്ഡം കണ്ടെടുത്തത്. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിക്കാന്‍ നിദാനമായ ചരിത്രരേഖ കൂടിയാണ് കണ്ണശ്ശ രാമായണം. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിലും അദ്ദേഹത്തിനു മുന്‍പുതന്നെ മലയാളഭാഷ നിലനിന്നിരുന്നു എന്നതിനു തെളിവാണ് ഈ [...]
The post കണ്ണശ്ശ രാമായണം പ്രകാശിപ്പിക്കുന്നു appeared first on DC Books.