2012ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ തന്റെ മറുപിറവി എന്ന നോവലിന്റെ രചനാകാലം സേതു അനുസ്മരിക്കുന്നു. ആദ്യത്തെ കാഴ്ച, ആദ്യത്തെ ശബ്ദം, ആദ്യം രുചിച്ച മണ്ണ്, വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ഉള്ളില്‍ ഊറിക്കൂടിയ പിറന്ന നാടിന്റെ നിറവുകള്‍, ഇവയൊക്കെ ഒരു എഴുത്തുകാരന്റെ ഉള്ളില്‍ ഒരു രചനയുടെ പശ്ചാത്തലമായി പാകപ്പെടുന്നത് എപ്പോഴാണ്? പറയാന്‍ വിഷമമാണ്. ഓരോന്നിനും ഓരോ സമയവും കാലവുമുണ്ടാകാം. പക്ഷേ, എഴുതിയാലും ഇല്ലെങ്കിലും അവയില്‍ ചിലതൊക്കെ സ്ഥായിയായി ഉള്ളില്‍ കിടപ്പുണ്ടാകുമെന്നത് നേരാണ്, പ്രത്യേകിച്ചും കുട്ടിക്കാലത്തിന്റെ, കൗമാരത്തിന്റെ ഓര്‍മ്മകള്‍. തുടക്കകാലത്ത് [...]
↧