സോളാര്‍ കേസില്‍ രാഷ്ട്രീയ-സിനിമാ രംഗങ്ങളിലെ കൂടുതല്‍ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിതാ എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സരിത, ബിജു രാധാകൃഷ്ണന്‍ , ജോപ്പന്‍ എന്നിവരില്‍ മാത്രം കേസ് ഒതുക്കരുത്. കേസില്‍ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ സംബന്ധിച്ച വെളിപ്പെടുത്തല്‍ സരിത കോടതിയില്‍ നടത്തുമെന്നാണ് ഫെനി ബാലകൃഷ്ണന്‍ [...]
The post സോളാര്‍ : ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍ appeared first on DC Books.