മണിച്ചിത്രത്താഴിന്റെ തുടര്‍ച്ചയായി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയില്‍ ഗീത, അഞ്ജലി എന്നിങ്ങനെ രണ്ട് നായികാകഥാപാത്രങ്ങളുണ്ടെന്നാണ് കേട്ടിരുന്നത്. ഒരു കഥാപാത്രത്തെ മേനകയുടെയും സുരേഷ്‌കുമാറിന്റെയും മകള്‍ കീര്‍ത്തി അവതരിപ്പിക്കുമെന്നും മറ്റെ കഥാപാത്രത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെ വിദ്യാ ബാലന്‍ മുതല്‍ മമ്താ മോഹന്‍ദാസ് വരെയുള്ള പേരുകള്‍ പ്രചരിച്ചു. ഇപ്പോള്‍ ആ രഹസ്യം വെളിപ്പെട്ടിരിക്കുന്നു. ഗീതയും അഞ്ജലിയുമായി ഇരട്ടവേഷത്തിലാണ് കീര്‍ത്തി നായികയായി അരങ്ങേറ്റം നടത്തുന്നത്. മോഹന്‍ലാലിന് നായികയില്ലാത്ത ചിത്രത്തില്‍ കീര്‍ത്തിയുടെ ജോഡിയാവുന്നത് നിഷാനാണ്. കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ മാനസിക പ്രശ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന [...]
The post രഹസ്യം പുറത്തായി: ഗീതയും അഞ്ജലിയും കീര്‍ത്തി തന്നെ appeared first on DC Books.