കട്ടപ്പനയില്‍ രക്ഷിതാക്കളുടെ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീഖിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി കൈകാലുകള്‍ ചലിപ്പിക്കുന്നതും ഇമ ചിമ്മുന്നതും ആശാവഹമാണെന്ന് ഡോക്ടര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ നിന്നും മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാത്രിക്കു ശേഷം ആരോഗ്യനില വഷളായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളായ ഷെറീഫിനേയും അനീഷയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ജൂലൈ 20ന് കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം ഷെഫീഖിന് പ്രാര്‍ഥനയുമായി നിരവധി പേരാണ് ആശുപത്രി പരിസരത്ത് എത്തുന്നത്. സ്‌കൂളുകള്‍ , അനാഥാലയങ്ങള്‍ [...]
The post ഷെഫീഖിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി appeared first on DC Books.