സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സി ജെ എം കോടതി മുമ്പാകെയാണ് സരിത രഹസ്യ മൊഴി നല്‍കിയത്. രഹസ്യ മൊഴി പുറത്തു പറയരുതെന്ന് സരിതയോടും അഭിഭാഷകനോടും കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സരിതാ എസ് നായര്‍ അറിയിക്കുകയായിരുന്നു. പോലീസിന്റെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ടാണ് കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്. സരിതയെയും ബിജുവിനെയും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും [...]
The post സോളാര്‍ : സരിത രഹസ്യ മൊഴി നല്‍കി appeared first on DC Books.