ആദിവാസിയൂരുകളിലൂടെ ദീര്‍ഘകാലം നടത്തിയ യാത്രയില്‍ കണ്ടുംകേട്ടും ആര്‍ജ്ജിച്ച അറിവുകള്‍ പങ്കുവെക്കുന്ന മനോജ് മാതിരപ്പള്ളിയുടെ പുസ്തകമാണ് കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും. തന്റെ കൃതിയെക്കുറിച്ച് മനോജ് എഴുതുന്നു. പശ്ചിമഘട്ടത്തിലെ കാട്ടുമലകളിലും കുന്നിന്‍ചെരിവിലും പച്ചത്താഴ്‌വരകളിലും നദിക്കരയിലുമെല്ലാം സ്ഥിതിചെയ്യുന്ന ആദിവാസിയൂരുകള്‍ വംശീയകലകളുടെ ആട്ടക്കളങ്ങളാണ്. കറുത്തിരുണ്ട ആകാശത്ത് മഴ പൊട്ടുമ്പോഴും വേനലില്‍ വെടിച്ചുകീറിയ മണ്‍ചെരിവില്‍ ആദ്യ ഉറവ മിഴി തുറക്കുമ്പോഴും ആദിമസമൂഹം പാട്ടുകള്‍ പാടി. കുടിയിരുപ്പിലെ ഓരോ ജനനത്തെയും ആഹ്ലാദത്തോടെ വരവേറ്റു. മരിച്ചവരെ നൊമ്പരത്തോടെ യാത്രയാക്കി. മഴ പെയ്തുതാണപ്പോള്‍ മണ്ണിളക്കി, കൃഷിചെയ്തു. മാസങ്ങള്‍ക്കുശേഷം [...]
The post ആദിവാസിയൂരുകളിലെ കലയും സംസ്‌കാരവും appeared first on DC Books.