തലമുറകള്‍ വായ്‌മൊഴിയായി കൈമാറിവന്ന ഐതിഹ്യകഥകളാല്‍ സമ്പന്നമാണ് കേരളം. എന്നാല്‍ കഥ പറയാന്‍ മുത്തശ്ശിമാര്‍ക്കോ കഥ കേള്‍ക്കാന്‍ കൊച്ചുമക്കള്‍ക്കോ സമയമില്ലാത്ത ആധുനിക കാലം ഒരു നൂറ്റാണ്ടുമുമ്പേ മനസ്സില്‍ കണ്ട പുണ്യപുരുഷന്‍ നമുക്കുണ്ടായിരുന്നു. അദ്ദേഹം വരും തലമുറകള്‍ക്കായി കേരളത്തിന്റെ ഐതിഹ്യ കഥകള്‍ വരമൊഴിയിലാക്കി. ആ കഥകളിലൂടെ ലക്ഷക്കണക്കിനാളുകള്‍ നാടിനെയും നാടിന്റെ പാരമ്പര്യത്തെയും അറിഞ്ഞു. കഥകളെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിയും ആദരവോടെ സ്മരിക്കേണ്ട ആ ഗുരുവിന്റെ പേര് കൊട്ടാരത്തില്‍ ശങ്കുണ്ണി എന്നാണ്. മണിപ്രവാള കൃതികള്‍ , നാടകങ്ങള്‍ , പരിഭാഷകള്‍ , [...]
The post ഐതിഹ്യങ്ങളെ വരമൊഴിയാക്കിയ ഗുരു appeared first on DC Books.