അശ്വതി സ്ത്രീകള്‍ നിമിത്തം പലവിധ അപമാനങ്ങള്‍ കേള്‍ക്കേണ്ടിവരും. നന്നായി തയ്യാറെടുക്കുമെങ്കിലും പരീക്ഷയെ നേരിടാന്‍ ആത്മവിശ്വാസം കുറയും. പഴയ വീട് വിറ്റ് പുതിയത് വാങ്ങുന്നതിനായി ലോണുകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. മംഗള കര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കും.ഗുരുജനങ്ങളെ ആദരിക്കും. രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ നാട്ടില്‍ വീടു പണിയാന്‍ ആലോചിക്കും. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. ദേവാലയ ദര്‍ശനം നടത്തും. തൊഴില്‍പരമായി നല്ല ഉയര്‍ച്ചയുണ്ടാകും. കൃഷി, നാല്‍ക്കാലി എന്നിവയില്‍ നിന്നും ആദായം ലഭിക്കും. സഹോദരങ്ങള്‍ക്ക് രോഗങ്ങള്‍ വന്നുചേരും. ഭരണി സന്താനങ്ങളെക്കൊണ്ട് ദുഖങ്ങള്‍ ഉണ്ടാകും. [...]
The post നിങ്ങളുടെ ഈ ആഴ്ച (ജൂലൈ 21 മുതല്‍ 27 വരെ) appeared first on DC Books.