ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് സൈനികന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷര്‍ ശരത് സബര്‍വാളിനെ വിളിച്ചു വരുത്തി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിനിടയില്‍ പൂഞ്ചിനും റാവല്‍കോട്ടിനും ഇടയ്ക്കുള്ള ബസ് സര്‍വീസ് പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചു. അതിര്‍ത്തി കടന്നെത്തിയ പാക്ക് സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യ പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. അതിര്‍ത്തിയില്‍ [...]
↧