സോളാര്‍ കേസില്‍ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പിഎയുമായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ടെന്നി ജോപ്പന് അറിവുണ്ടായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റീസ് എസ് എസ് സതീശ് ചന്ദ്രനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജോപ്പന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിച്ചേക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സരിതയുടേയും ബിജുവിന്റെയും തട്ടിപ്പുകളെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും ജോപ്പന്‍ ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യവും പരിഗണിച്ചാണ് [...]
The post ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി appeared first on DC Books.