ഇന്ത്യന്‍ ശാസ്ത്രജ്ഞ സുനേത്ര ഗുപ്തയ്ക്ക് ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയുടെ ആദരം. ലോകപ്രശസ്തരായ വനിതാശാത്രജ്ഞരുടെ സംഭാവനകള്‍ മാനിച്ച് റോയല്‍ സൊസൈറ്റി സംഘടപ്പിക്കുന്ന പ്രദര്‍ശനത്തില്‍ സുനേത്ര ഗുപ്തയുടെ ചിത്രം പ്രദര്‍ശിപ്പിക്കും. മാഡം ക്യൂറി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സുനേത്ര ഗുപ്തയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മാഡം ക്യൂറിക്ക് പുറമേ എല്‍സി വിദ്ദോവ്‌സണ്‍, സിറ്റ മാര്‍ട്ടിന്‍ തുടങ്ങിയ പ്രമുഖ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രവും പ്രദര്‍ശനത്തിലുണ്ട്. ആദ്യമായാണ് റോയല്‍ സൊസൈറ്റി ഇത്തരമൊരു പ്രദര്‍ശനം ഒരുക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞര്‍ക്കൊപ്പം തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്ന് സുനേത്ര പറഞ്ഞു. [...]
The post ഇന്ത്യന്‍ ശാസ്ത്രജ്ഞയ്ക്ക് റോയല്‍ സൊസൈറ്റിയുടെ ആദരം appeared first on DC Books.