രൂക്ഷമായ ആക്ഷേപഹാസ്യവും ആത്മപരിഹാസവുംകൊണ്ട് സാമൂഹ്യവിമര്‍ശനം നടത്തിയ ഡി സി കിഴക്കെമുറി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളിയുടെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക ചലനങ്ങള്‍ക്കൊപ്പം മുക്കാല്‍ നൂറ്റാണ്ടോളം ജീവിച്ചു. കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവചൈതന്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് അനന്യസാധാരണമായ തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി വര്‍ഷം ജനുവരി പന്ത്രണ്ടിന് ആരംഭിക്കുകയാണ്. പുസ്തകപ്രകാശനം, സ്മാരക പുരസ്‌കാരം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംരംഭങ്ങളിലൂടെ മണ്മറഞ്ഞ മഹാപ്രതിഭയെ ആദരിക്കാനൊരുങ്ങുകയാണ് ഡി സി ബുക്‌സ് . രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ ഇന്നത്തെ അവസ്ഥാവിശേഷങ്ങള്‍ [...]
↧