അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണം മദ്യമാണെന്ന് മന്ത്രി കെ സി ജോസഫ്. ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണ്. ഇവിടെ ഗര്‍ഭിണികളടക്കം സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരാണ്. മദ്യം കുറച്ചാല്‍ ഇവിടത്തെ എല്ലാം പ്രശ്‌നങ്ങള്‍ക്കും ഒരുപരിധി വരെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. അമിത മദ്യ ഉപയോഗം തടയുകയാണ് ആദ്യം വേണ്ടത്. ഗര്‍ഭിണികള്‍ മദ്യം ഉപയോഗിക്കുന്നതാണ് ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.മദ്യപാനം കുറയ്ക്കാതെ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണം സാധ്യമാവില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അദിവാസികളുടെ സംരക്ഷണത്തിനായി [...]
The post അട്ടപ്പാടിയിലെ പ്രശ്‌നം മദ്യമാണെന്ന് കെ സി ജോസഫ് appeared first on DC Books.