മലയാള വ്യാകരണപഠനം എന്നത് പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ സമീപിക്കേണ്ട രീതിയില്‍ സമീപിച്ചാല്‍ വ്യാകരണം ലളിതവുമാണ്. ഒപ്പം രസകരവും മനസ്സിന് ആനന്ദം പകരുന്നതുമാണ്. വ്യാകരണ പഠനത്തിനായി ലളിതമായി ഒരു ഗ്രന്ഥമില്ലാത്തതാണ് മലയാള വ്യാകരണ പഠനത്തില്‍ നിന്ന് പലരേയും പിന്‍തിരിപ്പിക്കുന്നത്. വ്യാകരണ പഠനത്തിനായി പല ഭാഷാധ്യാപകരും നിര്‍ദ്ദേശിക്കുന്ന പ്രധാന പുസ്തകം എ ആര്‍ രാജരാജവര്‍മ്മയുടെ കേരള പാണിനീയമാണ്. എന്നാല്‍ വ്യാകരണത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ ഉപയോഗിക്കാവുന്ന ഗ്രന്ധമല്ല കേരള പാണിനീയം. മറിച്ച് വ്യാകരണത്തിലെ അടിസ്ഥാന തത്വങ്ങള്‍ ഉറപ്പിച്ചവര്‍ക്ക് [...]
The post മലയാള വ്യാകരണപഠനത്തിന് ഒരു സഹായി appeared first on DC Books.