സോളാര്‍ കേസില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. സരിതാ നായരില്‍ നിന്നും മൊഴിയെടുക്കാന്‍ അവസരമുണ്ടാക്കാത്തത് സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ല. കോടതി ഉത്തരവുകളെ പ്രഹസനമാക്കുന്ന നടപടികളാണു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. കേസില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എസ് എസ് സതീശ് ചന്ദ്രന്‍ പറഞ്ഞു. എം കെ കുരുവിളയുടെ പരാതിയിന്മേല്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാത്തതെന്തെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ [...]
The post സോളാറില്‍ സര്‍ക്കാര്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി appeared first on DC Books.