മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്‌നാട് വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം നടക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. അണക്കെട്ടിനെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അന്തിമ തീരുമാനമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ദത്തു, സി കെ പ്രസാദ്, മദന്‍ബി ലോക്കുര്‍ , എം വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേസിന്റെ വാദം ആരംഭിച്ചത്. 2006ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 [...]
The post മുല്ലപ്പെരിയാര്‍ കരാറിന്റെ നിയമ സാധുതയില്‍ സംശയം : സുപ്രീംകോടതി appeared first on DC Books.