ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ (59) അന്തരിച്ചു. രണ്ട് ദിവസം മുമ്പ് സ്വവസതിയില്‍വെച്ച് കട്ടിലില്‍ നിന്നു വീണു പരുക്കേറ്റ് ചെന്നൈയില്‍ എസ്ആര്‍എംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു. പ്രശസ്ത തമിഴ്‌നടന്‍ വിജയകുമാറിന്റെ ഭാര്യയാണ് മഞ്ജുള. തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളിലായി നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. 1969ല്‍ ശാന്തി നിലയം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ജമിനി ഗണേശന്റെ മകളുടെ വേഷമായിരുന്നു ശാന്തി നിലയത്തില്‍ . 1971 ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാന്‍ [...]
The post ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു appeared first on DC Books.