അധികം വൈകായതെ വെള്ളിത്തിരയില്‍ ഇങ്ങനൊരു ടൈറ്റില്‍ തെളിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരുകാലത്ത് തെന്നിന്ത്യന്‍ യുവത്വത്തെ മുഴുവന്‍ തന്റെ ഭാരിച്ച ശരീരത്തില്‍ ആകൃഷ്ടരാക്കിയ കിന്നാരത്തുമ്പി താന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇതൊരു ‘ഷക്കീലച്ചിത്ര’മായിരിക്കില്ലെന്നും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന കുടുംബ ചിത്രമായിരിക്കുമെന്നും ഷക്കീലയോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. നീലക്കുറിഞ്ഞി എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവ് നിരവധി ഷക്കീലചിത്രങ്ങളൊരുക്കിയ ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ്. നിര്‍മ്മാതാവ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷക്കീല അഭിനയിക്കും. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. മകളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന ഒരു മീന്‍കാരിയുടെ [...]
↧