അഭയദേവ് എന്ന പേരുപോലും അറിയാവുന്നവര്‍ നമ്മുടെ തലമുറയില്‍ കുറവാണ്. മലയാള സിനിമയുടെ തുടക്കം മുതല്‍ അദ്ദേഹം രംഗത്തുണ്ട്. നിരവധി പാട്ടുകളെഴുതി. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടാണു നമ്മുടെ കുഞ്ഞുങ്ങള്‍ ഉറങ്ങിയത്, പാലു കുടിച്ചത്. മലയാളത്തിലെ സിനിമാഗാനങ്ങളുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ നാഴികക്കല്ലാണ് അഭയദേവ്. എന്തേ പിന്നീട് ഈ രംഗത്ത് നിന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം വിനയപൂര്‍വ്വം നല്‍കിയ മറുപടി ‘എന്നേക്കാള്‍ സമര്‍ഥരായവര്‍ തന്റെ പിന്നാലെ കടന്നുവന്നതിലെ സന്തോഷംകൊണ്ട്’ എന്നത്രേ. ചലച്ചിത്ര ഗാന രചയിതാവ്, ഹിന്ദിപണ്ഡിതന്‍ , നിഘണ്ടുകാരന്‍ എന്നീ നിലകളില്‍ [...]
The post പാട്ടുപാടി ഉറക്കിയ അഭയദേവ് appeared first on DC Books.