അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണര്‍ ഹബീബ സറാബി, മ്യാന്‍മറിലെ സാമൂഹിക പ്രവര്‍ത്തക ലഹ്പയി സെങ് റോ എന്നിവര്‍ ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരായി. 2006 മുതല്‍ അഫ്ഗാനിലെ ബാമിയാന്‍ പ്രവിശ്യാ ഗവര്‍ണറായ ഹബീബ സറാബി ഡോക്ടറാണ്. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്‍ ജനതയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനമാണു ഹബീബയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടി അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരുടെ ആരോഗ്യത്തിനും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കും താലിബാന്റെ എതിര്‍പ്പിനെ അതിജീവിച്ചു ഹബീബ പ്രവര്‍ത്തിച്ചു. സംഘര്‍ഷബാധിതമായ മ്യാന്മറില്‍ [...]
The post പ്രഥമ അഫ്ഗാന്‍ വനിതാ ഗവര്‍ണര്‍ക്ക് മഗ്‌സസെ പുരസ്‌കാരം appeared first on DC Books.