വീഡിയോഗെയിമും ക്രിക്കറ്റും കമ്പ്യൂട്ടറിലുമൊക്കെയാണ് ഇന്നു നമ്മുടെ കുട്ടികള്‍ക്ക് ആകര്‍ഷകമായിട്ടുള്ളത്. ഇവയില്‍ കുടുങ്ങി കാല്പ്പനികതയില്‍ നിന്നും വൈകാരികഭാവങ്ങളില്‍ നിന്നും അകന്ന് യന്ത്രങ്ങളാവുകയാണ് നമ്മുടെ കുട്ടികള്‍ . അവരെ ജീവിതത്തിന്റെ നിറമുള്ള ലോകത്തേക്ക് മടക്കക്കിക്കൊണ്ടുവരാന്‍ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ ഉപാദിയാണ് നാടകം. കുട്ടികളുടെ സര്‍ഗ്രാത്മക ഭാവനകളെ ഉണര്‍ത്താനും ജീവിതത്തിന്റെ സകലഭാവങ്ങളും ആവിഷ്‌കരിക്കാനും, ജീവിതം നിറകണ്ണുകളോടെ കണ്ട് ആസ്വദിക്കാനും, അനുഭവിക്കാനും കഴിയുന്ന വലിയൊരു കളിയാണ് നാടകാവിഷ്‌കാരം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നാടകം ഒരു കലാസമന്വയവുമാണ്. അതില്‍ സാഹിത്യം, സംഗീതം, അഭിനയം തുടങ്ങി [...]
The post നമുക്കൊരു നാടകം കളിക്കാം appeared first on DC Books.