മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചുനിന്ന തമിഴ്‌നാട് അഥവാ ഡാം പണിയണമെങ്കില്‍ തങ്ങള്‍ നിര്‍മ്മിക്കുമെന്നും അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തങ്ങളുടേതാണെന്ന വാദം തമിഴ്‌നാട് ആവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന അന്തിമവാദത്തിലാണ് തമിഴ്‌നാട് നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാ ബഞ്ചിന് മുന്നില്‍ നടക്കുന്ന അന്തിമ വാദം മൂന്നാം ദിവസത്തില്‍ എത്തിയപ്പോള്‍ തന്നെ കേരളത്തിനനുകൂലമാണ് നിരീക്ഷണങ്ങള്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
The post മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് തങ്ങള്‍ നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് appeared first on DC Books.