ലോകപ്രശസ്തരായ സാഹിത്യകാരന്മാരുടെ രചനകളെ അടുത്തറിയാനും സ്വന്തമാക്കാനും മലയാളി വായനക്കാരന് അവസരമൊരുക്കുന്ന പെന്‍ഗ്വിന്‍ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു. പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡിസി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും ചേര്‍ന്നൊരുക്കുന്ന പെന്‍ഗ്വിന്‍ പുസ്തകമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിദ്ധ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. കോഴിക്കോട് രാജാജി റോഡിലെ ഫോക്കസ്സ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ മലയാള മനോരമ റെസിഡന്റ് എഡിറ്റര്‍ പി ദാമോദരന്‍ , ആര്‍ എസ് വെങ്കിടാചലം, പെന്‍ഗ്വിന്‍ ബുക്‌സ് സെയില്‍സ് മാനേജര്‍ മധു, ഡി സി [...]
The post പെന്‍ഗ്വിന്‍ പുസ്തക മേളയ്ക്ക് എം.ടി തിരിതെളിയിച്ചു appeared first on DC Books.