ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ മന്ത്രിസഭയിലേയ്ക്കില്ലെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് താല്‍പര്യമെന്നും രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനെ അറിയിച്ചു. മന്ത്രിസഭാ പ്രവേശനത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച ചെയ്തതായി ചെന്നിത്തല കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ വാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെത്തും. അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചതായി ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിലേക്കില്ലെന്നത് [...]
The post മന്ത്രിസഭാ പ്രവേശനം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ചെന്നിത്തല appeared first on DC Books.