‘മാദകമായ വസന്തകാലം വന്നു. യഹൂദയാനാട് പുളകം പൂണ്ടു. കാറ്റത്തുലയുന്ന ഒലിവ് മരങ്ങളുടെ പച്ചത്തലപ്പുകള്‍ സായംസന്ധ്യയുടെ മഞ്ഞരശ്മികളുതിര്‍ത്ത സ്വര്‍ണ്ണപ്പൊടികള്‍ വാറ്റിയെടുക്കുകയാണെന്നു തോന്നി. ദൂരെനിന്നു വരുന്ന കടല്‍ക്കാറ്റിന് ഒരു നേരം പോക്ക്. തെളിനീര്‍ക്കുളത്തിലെ വെണ്ണക്കല്‍പ്പടവില്‍ കൂട്ടിയിട്ടിരുന്ന ലോലങ്ങളായ പട്ടുടയാടകളില്‍ ഒന്ന്, പറന്നു പറന്നുചെന്ന് ഒരു മുന്തിരിവള്ളിയില്‍ കുടുങ്ങി. കുഞ്ഞുനീലക്കുരുവികള്‍ പേടിച്ചുപോയി. അവ പറന്നുയര്‍ന്നു പൊക്കമേറിയ ദേവദാരുവിന്റെ ശിഖരങ്ങളില്‍ അഭയംതേടി. തോഴിമാര്‍ പൊട്ടിച്ചിരിച്ചു. നീരാടുകയായിരുന്നു, സലോമി രാജകുമാരി. അവളുടെ അധരങ്ങള്‍ മാസിഡോണിയായിലെ വീഞ്ഞുപോലെ പാടലങ്ങളും അവളുടെ കൊച്ചരിപ്പല്ലുകള്‍ ഹെര്‍മോണിലെ വെണ്‍മഞ്ഞുപോലെ ശ്വേതങ്ങളും [...]
The post സ്‌നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ കല്പിച്ച സലോമിയുടെ കഥ appeared first on DC Books.