പ്രപഞ്ചത്തില്‍ ഇന്നേവരെ അറിയപ്പെട്ടിട്ടുള്ള ഗ്രഹങ്ങളില്‍ ഭൂമിയെ വ്യത്യസ്തമാക്കുന്നതും അതില്‍ ജീവന്‍ എന്ന പ്രതിഭാസം സാധ്യമാക്കുന്നതും ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഭൂമിയിലെമ്പാടുമുള്ള ജലസമ്പത്തിന്റെ താരതമ്യേന സന്തുലിതമായൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നത് നദികളാണെന്നു പറയാം. തടാകങ്ങളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നുമൊക്കെ ഉത്ഭവിച്ച് അനേകായിരം കിലോമീറ്ററുകള്‍ താണ്ടി കടലില്‍ പതിക്കുമ്പോഴേക്കും ഇവ ഒട്ടനവധി ജീവിതങ്ങള്‍ക്കു നിദാനമാകുന്നു, സാക്ഷിയാകുന്നു; സമൂഹങ്ങളുടെയും നഗരങ്ങളുടെയും സൃഷ്ടാവാകുന്നു. ഇങ്ങിനെ മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്ക് ഒരു തരത്തിലും വിസ്മരിക്കാനാകാത്ത ലോകത്തിലെ മഹാനദികളെ പരിചയപ്പെടുത്തുകയാണ് സുരേഷ് മണ്ണാറശ്ശാലയുടെ ഏറ്റവും പുതിയ പുസ്തകം ലോകത്തിലെ നദികള്‍ . [...]
The post ലോകനദികളെ അറിയാന്‍ ഒരു പുസ്തകം appeared first on DC Books.