എം ജി ശശിഭൂഷണ്‍ രചിച്ച കേരളീയരുടെ ദേവതാസങ്കല്പം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഈ അവസരത്തില്‍ പുസ്തകത്തിനുവേണ്ടി പ്രശസ്തകവി വിഷ്ണു നാരായണന്‍ നമ്പൂതിരി എഴുതിയ അവതാരികയില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍… കൈരളിയുടെ ദേവകല്പമാണിത്. ഇതു വായിച്ചടയ്ക്കുമ്പോള്‍ ആഹ്ലാദത്തോടൊപ്പം, അഭിമാനത്തോടൊപ്പം, ആശ്വാസവും ഞാന്‍ അനുഭവിക്കുന്നുണ്ട്. സംസ്‌കൃതിയുടെ പകല്‍നീളം തന്റെ ആയുസ്സുകൊണ്ട് നീട്ടിക്കൊടുക്കാന്‍ ഓരോ ഭാരതീയനും ഉണര്‍ന്നുത്സാഹിക്കാത്തപക്ഷം, പണ്ട് ഗ്രീസില്‍ സംഭവിച്ചതുപോലെ അതിന്റെ അസ്തമയം ഇവിടെയും അകലെയാവില്ല എന്ന് താക്കീതുപോലെ എന്റെ കാതില്‍ മന്ത്രിച്ചത് സ്വര്‍ഗ്ഗീയ സച്ചിദാനന്ദ വാത്സ്യായന്‍ [...]
↧